കുറൂരമ്മ:പരൂർ എന്ന ഗ്രാമത്തിൽ AD1570 ൽ ജനിച്ച ഗൗരി

കുറൂരമ്മ
(1570-1640 AD)
ഭൂമിയിൽ ജീവിച്ച ഏറ്റവും ഭാഗ്യം ഉള്ള രണ്ട് സ്ത്രീകൾ ആരെന്നു ചോദിച്ചാൽ.ഞാൻ പറയും... ആദ്യത്തേത് യെശോദാമ്മ തന്നെ. 
പിന്നെ രണ്ടാമത്തേത് ആരെന്നു സംശയം ഇല്ലാ കുറൂരമ്മ തന്നെ.. പരൂർ എന്ന ഗ്രാമത്തിൽ AD1570ൽ ജനിച്ച ഗൗരി. വെങ്ങിലശ്ശേരിയില്ലേ കുറൂർ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൗരി കുറൂരമ്മ ആയി. 
ചെറുപ്രായത്തിൽ വേളി കഴിഞ്ഞ ഗൗരി 16-ാം വയസ്സിൽ വിധവ ആയി. 
അന്നത്തെ സാമൂഹിക വ്യെവസ്ഥിതി അനുസരിച്ചു പിന്നെ അവർക്കു പുറം ലോകവുമായി വലിയ ബന്ധം ഒന്നും ഉണ്ടായില്ല.. ഈ സാഹചര്യങ്ങൾ ഒന്നും അമ്മയെ മാനസികമായി തളർത്തിയില്ല എന്ന്‌ മാത്രമല്ല ഏകാന്തമായ ഭഗവത്ഭക്തിയാൽ. കണ്ണനും ആയി കൂടുതൽ അടിപ്പിച്ചു. ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാൽ കൂറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തിൽ കണ്ണൻ അവർക്കു പ്രത്യക്ഷമാവാനും തുടങ്ങി.... 
അങ്ങനെ കണ്ണൻ കുറൂരമ്മയുടെ കൂടെ പൂ പറിക്കാനും. പൂജക്കൊരുക്കനും കൂടാൻ തുടങ്ങി എന്ന്‌ മാത്രമല്ല. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് 3-4 വയസ്സിൽ കാണിക്കുന്ന കുറുമ്പുകൾ എല്ലാം കാട്ടി എപ്പോളും സാമിപ്യം കൊണ്ട് സന്തോഷിപ്പിച്ചു... ഇതെല്ലാം കണ്ട കുടുംബാങ്ങങ്ങൾ (ഭർതൃഗൃഹത്തിൽ )അവർക്കു ചിത്ത  ഭ്രമം "ആരോപിച്ചു തനിച്ചാക്കി :അങ്ങനെ അവർ മറ്റൊരു ഗൃഹത്തിലേക്ക് തനിച്ചു താമസം മാറ്റി... 
അവിടെ വെച്ച് കണ്ണൻ കുറൂരമ്മയും ആയി കുറെ ലീലകൾ ആടി... 
അതെല്ലാം ഹൃദ്യമായ കീർത്തനങ്ങളിൽ നമ്മൾ കണ്ടിട്ടുണ്ടല്ലോ... 
കുട്ടിക്കളി മൂത്ത് മൂത്ത് കലം ഉടച്ചപ്പോൾ കുട്ടകത്തിൽ അടച്ചിട്ടു കൂറൂരമ്മ... 
അരിമാവിൽ ചന്ദനമിട്ടു. 
പുൽപായിൽ ചാണകമിട്ടു. 
പലകപ്പുറത്തോ കരിയുമിട്ട...."
ആ ഉണ്ണിക്കണ്ണൻ അവസാന നിമിഷം വരെ കൂടെ നിന്ന്... ഭൗതികശരീരം കൂടി ഭൂമിയിൽ അവശേഷിപ്പിക്കാതെ.. AD 1640 ൽ കുറൂരമ്മയെ തന്നോട് ചേർത്തു.... 
തൃശൂർ ജില്ലയിലെ അടാട്ട് അടുത്ത് (ചെങ്ങഴിനാട് )വെങ്ങിലശേരിയിൽ കണ്ണന്റെ കാലടി പതിഞ്ഞ കുറൂർ ഇല്ലം ഇന്നും നമ്മുക്ക് കാണാം.... 
അവസാനനിമിഷങ്ങളിൽ വിഷ്ണു സഹസ്രനാമം ചൊല്ലി. കണ്ണീർ വാർത്ത കണ്ണന്റെ മടിയിൽ കിടന്നായിരുന്നത്രെ കുറൂരമ്മയുടെ അന്ത്യം.. 
ദേവകി നന്ദന :സൃഷ്ടാ ക്ഷിതീശ:പാപനാശന :...എന്ന അവസാന ഭാഗം ചൊല്ലിയപ്പോൾ കണ്ണന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീണത്രെ കൂറൂരമ്മയുടെ മുഖത്തു.. 
ആ പൂർണബ്രഹ്മത്തെ താൻ ആരാധിക്കുന്ന രൂപത്തിൽ ദർശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ കൈ തൊഴുന്നു ....
ഈ ചിത്രം നൂറ്റാണ്ടുകൾക്കപ്പുറം പഴക്കമുള്ളതാണ്.

Popular posts from this blog

Ummannoor - Known for its scenic beauty and cultural heritage - Kollam

ഞണ്ടുപാറ ഗുഹാ ക്ഷേത്രം, തിരുവനന്തപുരം

Exploring the Enchanting Beauty of Kodikuthimala in Malappuram, Kerala