ശബരിമല ശ്രീധർമ്മശാസ്താ വിഗ്രഹം രൂപകല്പന ചെയ്ത പുണ്യാത്മാവ് സ്ഥപതി ഒ വേലായുധൻ ആചാരി
1890 ൽ മുക്കോലയ്ക്കൽ, ശ്രീവരാഹത്തുള്ള വിശ്വകർമ കുടുംബത്തിലാണ് ശ്രീ. വേലായുധൻ ആചാരിയുടെ ജനനം. അദ്ദേഹത്തിന്റെ പൂർവികർ തിരുനെൽവേലി സ്വദേശികളായിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നവീകരണ പണികൾക്കായാണ് അവർ തിരുവനന്തപുരത്തു എത്തി താമസമാക്കിയത്. പഴവങ്ങാടി ഓവർ ബ്രിഡ്ജ് റോഡിൽ OV Arts എന്ന സ്ഥാപനം അദ്ദേഹത്തിന്റേതായിരുന്നു. 1903 ൽ അദ്ദേഹത്തിന്റെ ജേഷ്‌ഠ സഹോദരൻ മൈസൂറിൽ പോയി മൂന്ന് വർഷം ആനക്കൊമ്പു പ്രതിമ നിർമാണത്തിൽ പരിശീലനം നേടി. മടങ്ങി വന്നു അദ്ദേഹം വേലായുധൻ ആചാരി ഉൾപ്പടെ എല്ലാ കുടുംബക്കാരെയും ഈ വിദ്യ പഠിപ്പിച്ചു. വേലായുധൻ ആചാരി School of Arts (ഇപ്പോഴത്തെ Fine Arts College) നോട് ചേർന്ന Ivory Workshop ലെ craftsman ആയിരുന്നു. സ്കൂൾ ഓഫ് ആർട്സിലെ സഹവാസം അദ്ദേഹത്തിന് അക്കാലത്തെ പ്രശസ്തരായ ഒരുപാട് ചിത്രകാരൻമാരുടെ ചിത്ര രചനാ രീതികളും ടെക്നിക്സുമെല്ലാം പഠിക്കുവാൻ സഹായിച്ചു. പിന്നീട് അദ്ദേഹം രംഗപട ചിത്ര രചനയിൽ പ്രഗൽഭനായി. തിരുവിതാംകൂർ രാജ കൊട്ടാരത്തിലെ അകത്തളങ്ങൾ പുരാണങ്ങളെ ആസ്പദ മായി അദ്ദേഹം വര യ്ക്കുകയുണ്ടായി. 'രാമായണം രചിക്കുന്ന വാല്മീകി മഹർഷി' അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിത്രരചന