ഇ. ശ്രീധരന്, Dr. എലാട്ടുവളപ്പില് ശ്രീധരന്‍. - E. Sreedharan - A malayalam write up
ഇ. ശ്രീധരന് , Dr. എലാട്ടുവളപ്പില് ശ്രീധരന് . 1932-ല് ജനനം. ഗവഃ പോളിടെക്നിക് കോഴിക്കോട് അദ്ധ്യാപകനായി തുടക്കം. 1953-ല് ഇരുപത്തിയൊന്നാം വയസ്സില് ഇന്ത്യന് എഞ്ചിനീയറിംഗ് സര് വീസ് പരീക്ഷ വിജയിച്ച് ഇന്ത്യന് റെയില് വേയില് നിയമിതനായി. തുടര് ന്ന് തന്റെ അസാമാന്യമായ എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് വളരെ വേഗത്തില് ഔദ്യോഗിക ജീവിതത്തിലെ പടവുകള് ഒന്നൊന്നായി കീഴടക്കിയ പ്രതിഭ! 1964-ല് ചുഴലിക്കാറ്റ് തുടച്ചു നീക്കിയ പാമ്പൻ പാലം 6 മാസം കൊണ്ട് പുനഃസ്ഥാപിക്കാനുള്ള റെയില് വേയുടെ പദ്ധതി വെറും 46 ദിവസം കൊണ്ട് പൂര് ത്തിയാക്കി, ലോകത്തെ തന്നെ ഞെട്ടിച്ച് ചരിത്രം സൃഷ്ടിച്ചു അദ്ദേഹം! അദ്ദേഹത്തിന്റെ നേതൃത്വത്തില് നടപ്പിലാക്കിയ ഭാരതത്തിലെ ആദ്യത്തെ മെട്രോ ട്രെയിന് പദ്ധതിയായ കൊല് ക്കത്ത മെട്രോ, ഭാരതത്തില് നവീന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ പ്രാരംഭം കുറിക്കലായിരുന്നു. അധോഗതിയിലേക്ക് പോയിക്കൊണ്ടിരുന്ന കൊച്ചിന് ഷിപ്പിയാര് ഡിനെ നെ 1980 - കളുടെ തുടക്കത്തില് കൈപിടിച്ചുയര് ത്തി. അവരുടെ ആദ്യ കപ്പലായ എം വി റാണി പദ്മിനിയുടെ നിര് മാണം പൂര് ത്തിയാക്കിയത് ശ്രീധ