Posts

Showing posts from September, 2021

താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ.

ഒരു കരിന്തണ്ടൻ വീരഗാഥ... വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാടിന്റെ മക്കൾ ഉത്സാഹത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ. ചതിയിൽപ്പെടുത്തി ബ്രിട്ടീഷുകാർ വെടിെവച്ചുകൊന്ന ആദ്യരക്തസാക്ഷി. ഓരോ ആദിവാസിക്കും ഇപ്പോൾ കരിന്തണ്ടൻ ഒരു വീരനായകനാണ്. ഒമ്പത്‌ കൊടിയ ഹെയർപിൻ വളവുകൾ കയറിയുമിറങ്ങിയും 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം. അത്‌ പിന്നിടുന്നതോടെ കരിന്തണ്ടന്റെ ഓർമകളുടെ ശേഷിപ്പുകൾ തെളിഞ്ഞുതുടങ്ങും. കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. ശരീരം വെടിയുണ്ടകളാലും ആത്മാവ് ചങ്ങലകളാലും ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടൻ അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം. കരിന്തണ്ടൻതറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനത്തിൽനിന്ന് ഇരുട്ടിനൊപ്പമുയരുന്ന രാക്കൂക്ക് കേൾക്കാം.  തറയ്ക്കുമുന്നിൽവന്ന് ആദിവാസികളടക്കമുള്ള ദേശവാസികൾ എന്നും പ്രാർഥിക്കുന്നു. ലക്കിടിവിട്ട് വയനാടൻ കുന്നിറങ്ങുന്ന ഓരോ വേളയിലും യാത്രകൾ സഫലമാവാൻ അവർ കരിന്തണ്ടനെ ഓർക്കുന

കുറൂരമ്മ:പരൂർ എന്ന ഗ്രാമത്തിൽ AD1570 ൽ ജനിച്ച ഗൗരി

കുറൂരമ്മ (1570-1640 AD) ഭൂമിയിൽ ജീവിച്ച ഏറ്റവും ഭാഗ്യം ഉള്ള രണ്ട് സ്ത്രീകൾ ആരെന്നു ചോദിച്ചാൽ.ഞാൻ പറയും... ആദ്യത്തേത് യെശോദാമ്മ തന്നെ.  പിന്നെ രണ്ടാമത്തേത് ആരെന്നു സംശയം ഇല്ലാ കുറൂരമ്മ തന്നെ.. പരൂർ എന്ന ഗ്രാമത്തിൽ AD1570ൽ ജനിച്ച ഗൗരി. വെങ്ങിലശ്ശേരിയില്ലേ കുറൂർ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ അങ്ങനെ ആ ഗൗരി കുറൂരമ്മ ആയി.  ചെറുപ്രായത്തിൽ വേളി കഴിഞ്ഞ ഗൗരി 16-ാം വയസ്സിൽ വിധവ ആയി.  അന്നത്തെ സാമൂഹിക വ്യെവസ്ഥിതി അനുസരിച്ചു പിന്നെ അവർക്കു പുറം ലോകവുമായി വലിയ ബന്ധം ഒന്നും ഉണ്ടായില്ല.. ഈ സാഹചര്യങ്ങൾ ഒന്നും അമ്മയെ മാനസികമായി തളർത്തിയില്ല എന്ന്‌ മാത്രമല്ല ഏകാന്തമായ ഭഗവത്ഭക്തിയാൽ. കണ്ണനും ആയി കൂടുതൽ അടിപ്പിച്ചു. ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാൽ കൂറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തിൽ കണ്ണൻ അവർക്കു പ്രത്യക്ഷമാവാനും തുടങ്ങി....  അങ്ങനെ കണ്ണൻ കുറൂരമ്മയുടെ കൂടെ പൂ പറിക്കാനും. പൂജക്കൊരുക്കനും കൂടാൻ തുടങ്ങി എന്ന്‌ മാത്രമല്ല. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് 3-4 വയസ്സിൽ കാണിക്കുന്ന കുറുമ്പുകൾ എല്ലാം കാട്ടി എപ്പോളും സാമിപ്യം കൊണ്ട് സന്തോഷിപ്പിച്ചു... ഇതെല്ലാം കണ്ട കുടുംബാങ്ങങ്ങൾ (ഭർതൃഗൃഹത്തിൽ )അവർക്കു ചിത്ത  ഭ്രമം &q