Posts

Showing posts from November, 2021

മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.

എന്നും വിവാദങ്ങളുടെ കൂട്ടുകാരനായ 125 വർഷം പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്‌നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്. അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണ

കാൻഡിറു ഫിഷ് : ആമസോണിലെ വാംപയർ മത്സ്യം;

ആമസോൺ വനാന്തരങ്ങളിലെ നദികളിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് വാൻഡെലിയ എന്ന് ഗവേഷകരും, കാൻഡിറു എന്ന് പ്രാദേശികമായും അറിയപ്പെടുന്ന, മറ്റുള്ള മത്സ്യങ്ങളുടെ ശരീരത്തിൽ കടന്നു കയറി, എല്ലുകളോട് ചേർന്ന് വളർന്ന്, രക്തം ഊറ്റിക്കുടിച്ച് ജീവിക്കുന്ന വാംപയർ മത്സ്യം. വർഷങ്ങൾക്ക് മുമ്പേ തന്നെ ഈ മത്സ്യത്തെ മനുഷ്യർ കണ്ടെത്തി തിരിച്ചറിഞ്ഞതാണെങ്കിലും, ഇന്നും ഇവയെ കുറിച്ചുള്ള പല വിവരങ്ങളും ശാസ്ത്രലോകം മനസ്സിലാക്കി വരുന്നതേയുള്ളൂ. വാംപയർ എന്നൊരു വിളിപ്പേര് ഉണ്ടെങ്കിലും, ഈ മത്സ്യങ്ങളുടെ സ്വഭാവ വിശേഷം പാരസൈറ്റുകൾക്ക് സമാനമായതിനാൽ, ശാസ്ത്രീയമായി ഇവയെ പാരസൈറ്റുകൾ എന്ന് വേണം വിളിക്കാൻ. മറ്റൊരു ജീവിയുടെ ഉള്ളിൽ കടന്നു കൂടി അവയുടെ ഓജസ്സ് ഊറ്റുകയാണ് ഈ പൈരസൈറ്റുകൾ ചെയ്യുന്നത്. നദിയിലെ തന്നെ വലിയ മത്സ്യങ്ങളുടേയും, മറ്റു ജീവികളുടേയും ശരീരത്തിൻ്റെ ഉള്ളിൽ കടന്ന് അവയുടെ എല്ലുകളോട് പറ്റിച്ചേർന്ന് നിന്നാണ് ഇവ തങ്ങളെ വഹിക്കുന്ന ജീവികളെ ഉള്ളിൽ നിന്നും ഭക്ഷണമാക്കി തുടങ്ങുന്നത്. മുഖത്ത് പൂച്ചയുടേതിന് സമാനമായ നീണ്ട രോമങ്ങൾ ഉള്ള ഇവ ജന്മം കൊണ്ട് ക്യാറ്റ് ഫിഷ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒരു ഇഞ്ച് മാത്രം വലുപ്പം വരുന്ന നീളൻ ശരീരമുള

പാമ്പുകളെ_സൂക്ഷിക്കുക...ആശുപത്രികളുടെ പേരുകൾ

ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാൻ സാധ്യത കൂടുതലാണ്. വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവക്കുള്ളിലായി കാണാൻ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാർഗ്ഗം# വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീർത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന